ശാസ്ത്രം...അദ്ധ്വാനം..... അദ്ധ്വാനം...സമ്പത്ത്..... സമ്പത്ത്...ജനനന്മക്ക്..... ശാസ്ത്രം...ജനനന്മക്ക്. (Science,Effort,Wealth for Social Good)
Wednesday, September 19, 2012
Thursday, September 13, 2012
Monday, September 10, 2012
2012 സെപ്റ്റംബർ 10 അമ്പതാം ജന്മദിനം
1962 ഏപ്രിൽ എട്ടിന് കോഴിക്കോടു് ഇമ്പീരിയൽ ഹോട്ടലിൽ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും
നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുവാൻ
തീരുമാനമെടുത്തത്.
1962 സെപ്റ്റംബർ 10 ന് രാത്രി 8.30 ന് കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. കേന്ദ്ര ശാസ്ത്ര ഗവേഷണ സാംസ്കാരിക മന്ത്രി ഹുമയൂൺ കബീർ ഉത്ഘാടകനായെത്താമെന്ന് ഏറ്റിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസൌകര്യം നിമിത്തം കോളേജ് പ്രിൻസിപ്പലായിരുന്ന ഫാ. ഡോ. തിയോഡോഷ്യസ് ആണ് സംഘടന ഉത്ഘാടനം ചെയ്തത്.
ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.

Subscribe to:
Comments (Atom)