Saturday, June 11, 2011

സോപ്പ് നിര്‍മ്മാണ യൂണിറ്റ്

കിഴക്കഞ്ചേരി യൂണിറ്റില്‍ സോപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു.മേഖലാ പ്രസിഡന്‍റ് വി.വിജയന്‍ സോപ്പിന്‍റെ രാഷ്ട്രീയം വിശദീകരിച്ചു.


പുസ്തക പ്രകാശനം



എന്‍റോസള്‍ഫാന്‍ തുടരേണ്ട പോരാട്ടം എന്ന പുസ്തക പ്രകാശനം ബഹു.എം.പി.എം.ബി രാജേഷ് പാലക്കാട് മോയന്‍സ് സ്ക്കൂളില്‍ വച്ച് നിര്‍വ്വഹിച്ചു.

ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്



മുക്കാലി :ഏപ്രില്‍ 19,20 ന് സൈലന്‍റ് വാലി ഡോര്‍മെട്രിയില്‍ നടന്നു.ആലത്തൂര്‍ മേഖലയില്‍ നിന്ന് വിസ്മയ,മാളവിക അര്‍ജ്ജുന്‍,സാദിയ എന്നീ കുട്ടികളും സന്ദീപ്,ഭാഗ്യലക്ഷ്മി ടീച്ചര്‍ എന്നീ പ്രവര്‍ത്തകരും പങ്കെടുത്തു.കുട്ടികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പഠനപ്രവര്‍ത്തന രേഖ(ചെറുത്ത് നില്‍പ്പിന്‍റെ നാള്‍വഴികള്‍) യുടെ അവതരണം,ചര്‍ച്ച,വനയാത്ര,ക്ലാസ്സ് എന്നവയുണ്ടായിരുന്നു.

                ഉദ്ഘാടനക്ലാസ്സ് സൈലന്‍റ് വാലി വന്യജീവിസങ്കേതത്തിലെ വാര്‍ഡന്‍ ശിവദാസ്സ് IFS എടുത്തു.വനവര്‍ഷത്തെകുറിച്ച് ഡോ.സുധി ക്ലാസ്സ് എടുത്തു.ആലത്തൂര്‍ മേഖലയില്‍(കിഴക്കഞ്ചേരി ) നിന്ന് പങ്കെടുത്ത വിസ്മയ  സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപെട്ടവരില്‍ ഒരാളാണ്.



നിശബ്ദതാഴ്വരയിലേക്ക്...


വളഞ്ഞുപുളഞ്ഞ റോഡ്..
ശിവദാസ്സ് IFS


ഇനി എന്തെന്നു പരിചയപ്പെടുത്തുന്നു ഗീത ടീച്ചര്‍


പഠനപ്രവര്‍ത്തനം-ലിയ


പഠനപ്രവര്‍ത്തനം-മാളവിക


പഠനപ്രവര്‍ത്തനം-കൃഷ്ണേന്ദു


ഡോ.സുധി



പഠനപ്രവര്‍ത്തനം വിലയിരുത്തല്‍







 
സുധീര്‍
എല്ലാം ഒരുചാണ്‍ വയറിന്...
വനയാത്രക്കു മുമ്പു-ഗാര്‍ഡ് രാജേഷ്




യൂണിറ്റ് കണ്‍വെന്‍ഷന്‍



ശാസ്ത്രസാഹിത്യ പരിഷത്ത് കിഴക്കഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ 5.6.2011 നു ഉച്ചക്ക് 2മണിക്ക്  മമ്പാട് സ്ക്കൂളില്‍ നടന്നു.ജില്ലാ ജോ.സെക്രട്ടറി  പ്രദോഷ് പങ്കെടുത്തു.ജില്ലാ വിജ്ഞാനോത്സവത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാളവികയെ അനുമോദിച്ചു. മമ്പാട് സ്ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ മോഹനന്‍ മാഷ് സര്‍ട്ടിഫിക്കറ്റ് നല്‍കി.


 യൂണിറ്റില്‍ ഇനി നടത്തേണ്ട പരിപാടികള്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചു. യോഗം5മണിക്ക് അവസാനിച്ചു.



വണ്ടാഴി - ശാസ്ത്രസാഹിത്യ പരിഷത്ത് വണ്ടാഴി യൂണിറ്റ് കണ്‍വെന്‍ഷന്‍ 4.6.2011 നു വൈകീട്ട് 5മണിക്ക് വണ്ടാഴി അക്ഷയ കേന്ദ്രത്തില്‍ നടന്നു.മേഖലാ പ്രസിഡന്‍റ്  വിജയന്‍ പങ്കെടുത്തു.യൂണിറ്റില്‍ ഇനി നടത്തേണ്ട പരിപാടികള്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചു.യോഗം 8മണിക്ക് അവസാനിച്ചു.