Monday, December 31, 2012

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ആലത്തൂര്‍ മേഖല
സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുതിയ  ഒരു കേരളം സ്വപ്നം കാണുവാനും സൃഷ്ടിക്കുവാനും വിവിധ മേഖലകളില്‍ സാംസ്കാരികവും സാമൂഹികവുമായ നിരവധി ഇടപെടലുകള്‍ ഏറ്റെടുത്തു വരുന്നു.ഈ സാഹചര്യത്തില്‍ "മദ്യപാനം അന്തസ്സല്ല അപമാനമാണ് "എന്ന മുദ്രാ വാക്ക്യം ഉയര്‍ത്തി  മദ്യവിരുദ്ധറാലി 31/12/2012 നു വൈകീട്ട് 3.30 മണിക്ക് വടക്കഞ്ചേരിയില്‍ നടത്തി. വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫ്ളാഗോഫ് ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വിജയന്‍ സ്വാഗതവും മുടപ്പല്ലൂര്‍ യൂണിറ്റ് സെക്രട്ടറി പി മുരളി നന്ദിയും പറഞ്ഞു.

Monday, September 10, 2012

2012 സെപ്റ്റംബർ 10 അമ്പതാം ജന്മദിനം

1962 ഏപ്രിൽ എട്ടിന് കോഴിക്കോടു് ഇമ്പീരിയൽ ഹോട്ടലിൽ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുവാൻ തീരുമാനമെടുത്തത്.

 1962 സെപ്റ്റംബർ 10 ന് രാത്രി 8.30 ന് കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. കേന്ദ്ര ശാസ്ത്ര ഗവേഷണ സാംസ്കാരിക മന്ത്രി ഹുമയൂൺ കബീർ ഉത്ഘാടകനായെത്താമെന്ന് ഏറ്റിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസൌകര്യം നിമിത്തം കോളേജ് പ്രിൻസിപ്പലായിരുന്ന ഫാ. ഡോ. തിയോഡോഷ്യസ് ആണ് സംഘടന ഉത്ഘാടനം ചെയ്തത്.

 ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.

Sunday, August 12, 2012

ഉണരൂ... ഉണരൂ... അണി ചേരൂ...


സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്


സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

ആലത്തൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലത്തൂര്‍ മേഖലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് വണ്ടാഴി സി.വി.എം.ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ വച്ച് ആഗസ്റ്റ് 12 നു നടന്നു.



സംസ്ഥാന കമ്മിറ്റി അംഗം വി.വിനോദ് മാസ്റ്റര്‍ ഉദ്ഘാടന ക്ലാസ്സ് എടുത്തു.ജില്ലാ കമ്മിറ്റി അംഗം ലിയോനാര്‍ഡ്  വിശദീകരണം നല്‍കി.മേഖലാ സെക്ര. ഷെമീര്‍ സ്വാഗതവും മേഖലാ പ്രസി.മഞ്ജുള ടീച്ചര്‍ അദ്യക്ഷതയും വഹിച്ചു. വണ്ടാഴി യൂണിറ്റ് സെക്രറട്ടറി മഹേഷ് കെ.കെ നന്ദി പറഞ്ഞു.

Friday, July 13, 2012

വിദ്യാഭ്യാസ കൂട്ടായ്മ





ആലത്തൂര്‍:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലത്തൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ കൂട്ടായ്മ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്സ് പരിസരത്ത് നടന്നു.
സംസ്ഥാന കമ്മിറ്റി അംഗം കെ.മനോഹരന്‍ മാസ്റ്റര്‍‌ വിശദീകരണം നല്‍കി.മേഖലാ സെക്ര. ഷെമീര്‍ സ്വാഗതവും മേഖലാ പ്രസി.മഞ്ജുള ടീച്ചര്‍ അദ്യക്ഷതയും വഹിച്ചു.
മേഖലാ കമ്മിറ്റി അംഗം സുനന്ദന്‍ മാസ്റ്റര്‍‌ നന്ദി പറഞ്ഞു. വിദ്യാഭ്യാസ കൂട്ടായ്മയില്‍ മറ്റു സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

Thursday, February 23, 2012